Main News
എടക്കരയിൽ പതിനൊന്ന്കാരിക്ക് പീഡനം; പ്രതി പിടിയിൽ

14/05/2019

മലപ്പുറം: എടക്കരയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു.

ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this post: