Main News
എടപ്പാളിനെ ഇളക്കിമറിച്ച് പി.വി അൻവർ

പൊന്നാനി: പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് എടപ്പാൾ കേന്ദ്രീകരിച്ചായിരുന്നു. തവനൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യാടനത്തിന് ശേഷം എടപ്പാൾ അങ്ങാടിയിലെത്തിയ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ ഗംഭീര സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ബി ഫൈസൽ, എൽഡിഎഫ് നേതാക്കൾ, ജനപ്രധിനിധികൾ തുടങ്ങിയവർ അൻവറിനൊപ്പമുണ്ടായിരുന്നു

Share this post: