എട്ടിന്റെ പണിതന്ന നോട്ട് നിരോധനത്തിന് ഇന്നേക്ക് ഒരാണ്ട്. മലപ്പുറത്തിനുമുണ്ട് കള്ളപ്പണമില്ലാഞ്ഞിട്ടും പൂട്ടിപ്പോയ സ്ഥാപനങ്ങള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/">
Twitter

എട്ടിന്റെ പണിതന്ന നോട്ട് നിരോധനത്തിന് ഇന്നേക്ക് ഒരാണ്ട്. മലപ്പുറത്തിനുമുണ്ട് കള്ളപ്പണമില്ലാഞ്ഞിട്ടും പൂട്ടിപ്പോയ സ്ഥാപനങ്ങള്‍

08/11/2017

മലപ്പുറം: അര്‍ദ്ധ രാത്രിയില്‍ എട്ടിന്റെ പണിതന്ന ആ പ്രസംഗം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുമ്പോള്‍ മലപ്പുറവും ആ ദുരന്തത്തിന്റെ അനുഭവങ്ങളറിഞ്ഞിട്ടുണ്ട്. ജ്വല്ലറി മുതല്‍ ചായക്കട വരെ പൂട്ടി വീട്ടിലിരിക്കേണ്ടി വന്നവര്‍ നിരവധിയാണ്. അവരാരും പക്ഷെ കള്ളപ്പണവും കള്ളനോട്ടും വീട്ടില്‍ സൂക്ഷിച്ചവരായിരുന്നില്ല എന്നതാണ് വസ്തുത. ലോകത്താകെ ബ്രാഞ്ചുകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ കൊണ്ടോട്ടിയിലെ ഷോറൂം മുതല്‍ നിതാഖാത്ത് കാരണം ജോലി നഷ്ടപ്പെട്ട പ്രവാസിയുടെ തട്ട്കട വരെ ഈ സമയത്ത് മലപ്പുറത്ത് പൂട്ടിപ്പോയവയില്‍പെടുന്നു. തിരിച്ചെത്തിയ നോട്ടുകള്‍ ഇത് വരെ എണ്ണിത്തീര്‍ക്കാത്ത റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ഉരുണ്ട് കളിക്കുമ്പോള്‍ മലപ്പുറത്തിപ്പോഴും ഒരു വശത്ത് നിരോധിത നോട്ടുകളും, ഹവാല പണവും മുതല്‍ വിദേശ കറന്‍സികള്‍ വരെ പിടികൂടുന്നത് തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം പപെരിന്തല്‍മണ്ണയില്‍ പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയാണ്. കുഴല്‍ പണം പിടികൂടുന്നതിനായി മലപ്പുറത്ത് പ്രത്യേക സക്വാഡിനെ തന്നെ ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത് കാര്യക്ഷമമായി പ്രവര്‍ത്തികുന്നത് കൊണ്ടും ഒറ്റുകാരുടെ സഹായത്താലും മലപ്പുറത്ത് ഇതുവരെ പിടികൂടിയത് 13,69.34,000 രൂപയാണ്. ഇതില്‍ 5.47,38.500 രൂപയും പിടികൂടിയത് പെരിന്തല്‍മണ്ണയില്‍ വെച്ചാണ്. ഇന്നും ഇക്കളികളെല്ലാം തുടരുന്നുമുണ്ട്. പിന്നെ ആളെ പിടിക്കാനാണ് ഈ അപരാധം രാജ്യത്തിന്റെ പ്രധാനമന്ത്രി നാടിനോട് ചെയ്തത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഒരു കള്ളപ്പണക്കാരനും പണിനിര്‍ത്തുകയോ പട്ടിണിയിലാവുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല നിരവധി സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്. അതില്‍ ക്യൂനിന്ന് മരിച്ച നൂറിലധികം രക്തസാക്ഷികളും ഉള്‍പ്പെടും.

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍