Main News
എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം;കടുത്ത വിമർശനവുമായി കെ.പി.എ മജീദ്

10/02/2020
എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ സർക്കാർ അനുമതി വേണമെന്ന സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം. വിദ്യാഭ്യാസ മേഖലയിൽ മാനേജ്മെന്റിനെയോ, അധ്യാപകരെയോ വിരട്ടി ശുദ്ധീകരണം നടത്താൻ മുഖ്യമന്ത്രി ശ്രമം നടത്തേണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു.

എയ്ഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം മാനേജ്മെന്റുകളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു. ഇതാണ് വിദ്യാഭ്യാസ മേഖല സംബന്ധിച്ച പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മാനേജ്മെന്റുകളേയോ അദ്ധ്യാപകരെയോ വിരട്ടി കാര്യം നേടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും വിരട്ടി മുന്നോട് പോവുക എന്നത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്നുമുള്ള ആക്ഷേപവുമായാണ് ലീഗ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റുകൾ വിദ്യാഭ്യാസ പുരോഗതിയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചവരാണെന്ന കാര്യം മറക്കരുതെന്നും ലീഗ് സംസ്ഥാന ജനൽ സെക്രട്ടി കെപിഎ മജീദ് പ്രതികരിച്ചു. അതേ സമയം എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ കെഇആർ പരിഷ്ക്കരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും, മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആലപ്പുഴയിൽ വ്യക്തമാക്കി.

ഏതോ ഒരു കുട്ടിക്ക് പാമ്പുകടിയേറ്റതിന് മുഴുവൻ സ്കൂളിലും മാളം തപ്പി നടക്കുകയാണെന്ന് കെപിഎ മജീദ് പരിഹാസിച്ചു. വയനാട് ബത്തേരിയില്‍ സർവ്വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിക്കകത്ത് വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായിരുന്നു. അധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതുമാണ് പ്രധാന മരണകാരണമായി പറഞ്ഞത്. ഈ സംഭവം മുൻ നിർത്തിയാണ് പരിഹാസം

Share this post: