Main News
എല്ലാം ജലീലിന്റെ തന്ത്രം ,സ്വർണ്ണ കടത്തിലെ ചർച്ച വഴിതിരിച്ചുവിടാൻ , ആ തന്ത്രത്തിൽ മുസ്ലിം ലീഗ് വീഴില്ല – പി കെ കുഞ്ഞാലിക്കുട്ടി

15/09/2020
നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചൊഴിയണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജി വെക്കാമെന്ന ജലീലിന്റെ പ്രസ്താവന സ്വര്‍ണക്കടത്ത് കേസിലെ ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണ്. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ട് വന്നോ എന്നതാണ് പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

എന്നാൽ ഖുറാന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല.യുഎഇയില്‍ നിന്നും കൊണ്ടുവന്നത് ഖുറാന്‍ മാത്രമായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ഖുറാന്‍ എവിടെയാണ് ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this post: