Main News
എല്ലാവരും വോട്ട് ചെയ്യണം; അവസരം കൃത്യമായി വിനിയോഗിക്കണമെന്ന് കാന്തപുരം

22/04/2019

കോഴിക്കോട്: വോട്ടവകാശം വിനിയോഗിക്കുക പൗരന്റെ പ്രധാന കടമയാണെന്നും ഈ അവകാശം കൃത്യമായി വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. പുതിയ വോട്ടർമാർക്കൊപ്പം മുതിർന്ന പൗരൻമാരും സ്ത്രീകളുമെല്ലാം പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണം. പ്രായമായവരെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്തിക്കാൻ ചെറുപ്പക്കാർ മുന്നിട്ടിറങ്ങണം. ജനാധിപത്യത്തിൽ നിലപാടുകൾ അറിയിക്കേണ്ടത് വോട്ട് ചെയ്താണ്. ഈ അവസരം വിനിയോഗിക്കാതെ മാറിനിൽക്കുന്നത് രാജ്യത്തോട് കാട്ടുന്ന നീതികേടാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ. എല്ലാ വോട്ടും പോൾ ചെയ്യിക്കാൻ പ്രവർത്തകരോടുള്ള ആഹ്വാനമായാണ് കാന്തപുരത്തിന്റെ പ്രസ്ഥാവനയെ സുന്നി പ്രവർത്തകർ കാണുന്നത്.

Share this post: