മാര്‍ച്ച് 24, 2016
തിരുവനന്തപുരം : റിസര്‍വ് ബാങ്ക്ഓഫ്ഇന്ത്യയുടെകേരള, ലക്ഷദ്വീപ് മേഖലാഡയറക്ടറായി ശ്രീ. എസ്.എം.എന്‍. സ്വാമി 24-03-2016 നു ചുമതലയേറ്റു. തിരുവനന്തപുരത്തെ ആര്.ബി.ഐ.ഓഫീസില്‍ ചുമതലയേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം മുംബെയിലെ സെന്‍ട്രല്‍ ഓഫീസില്‍ ബാങ്കിംഗ്മേല്നോട്ട വിഭാഗത്തിന്റെ ജനറല്മാനേജരായിരുന്നു.
കഴിഞ്ഞ 20 വര്ഷത്തിനിടെശ്രീ. എസ്.എം.എന്‍. സ്വാമിആര്.ബി.ഐ.യുടെ ബംഗളൂരു, ഹൈദരാബാദ്, അഹമ്മാദാബാദ് ഓഫീസുകളില്‍ ജോലി നോക്കിയിട്ടുണ്ട്.ശ്രീ. എസ്.എം.എന്‍. സ്വാമി കറന്‍സി മാനേജ്മെന്റ്, ബാങ്കിംഗ്ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും, ബാങ്കിംഗ്മേല് നോട്ടം എന്നിവയില്‍ വിപുലമായ പരിചയ സമ്പത്ത് ആര്‍ജ്ജിച്ചിട്ടുണ്ട്.