Top Stories
എൽ.ഡി.എഫ്. മലപ്പുറം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനും വികസന രേഖ പ്രകാശനവും ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു.
April 02, 2016

malappuram-ldf-convention01, April 2016
മലപ്പുറം : മലപ്പുറം നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവൻഷനും വികസന രേഖ പ്രകാശനവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ ഹംസ  ഉദ്ഘാടനം ചെയ്തു. അഴിമതിക്കാരെ തൂത്തെറിയാൻ സമയമായെന്നുനും അതിനായി ജനം ഇടതുപക്ഷത്തിനെ അധികാരത്തിലേറ്റണമെന്നും   ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം വികസന രേഖ പ്രകാശനവും നടന്നു .

ചടങ്ങിൽ എം.എ റസാഖ്  അധ്യക്ഷനായിരുന്നു.സി ഉസ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . വിവിധ ഘടകകക്ഷികളെ പ്രതിനിധീകരിച്ച് കെ.പി ഇസ്മായിൽ , മഠത്തിൽ സാദിക്കലി , പി.കെ.എസ് മുജീബ് ഹസ്സൻ മുസ്ഥഫ കൂത്രാടൻ ,നാസർ ,കൃഷ്ണദാസ് ,ഇ.എ മജീദ്‌  എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ .പി സുമതി എന്നിവർ പ്രസംഗിച്ചു. മലപ്പുറം നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി മുസ്ഥഫ കൂത്രാടനെയും കണ്‍വീനറായി കെ.മജ്നു , ട്രഷററായി പാ.ലോളി കുഞ്ഞിമുഹമ്മദിനെയും തിരഞ്ഞെടുത്തു .

Share this post: