Main News
ഐ.സി.എസ്.ആര്‍ കെട്ടിട ഉദ്ഘാടനം നാളെ

പൊാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ഐ.സി.എസ്.ആര്‍) സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ( ജൂണ്‍ 22) രാവിലെ 10.30 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിക്കും. പികെ അബ്ദുറബ്ബ് എം.എല്‍.എ മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി .പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ജില്ലാ കളക്ടര്‍ അമിത് മീണ, പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, സി.സി.ഇ.കെ ഡയറക്ടര്‍ ഡോ.അനിത ദമയന്തി, ഐ.സി.എസ്.ആര്‍ കോര്‍ഡിനേറ്റര്‍ ടി. വൈ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2.4 കോടി ചെലവില്‍ നിര്‍മിച്ച പുതിയ അക്കാദമി കെട്ടിടത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായി 2.5 കോടിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

മലബാര്‍ മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ,സാമൂഹിക ഉള്ള പിന്നോക്കാവസ്ഥ കണക്കിലെടുത്ത് അവര്‍ക്ക് വിവിധ തൊഴില്‍ സാധ്യതകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുതിനും ദേശീയ അന്തര്‍ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളില്‍ ആത്മവിശ്വാസത്തോടെ അഭിമുഖികരിക്കുന്നതിന് ആവശ്യമായ വിദഗ്ധ പരിശീലനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയും 2009 ലാണ് പൊന്നാനിയില്‍ അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചത്. 2010 ല്‍ ചമ്രവട്ടം ഇറിഗേഷന്‍ പ്രോജക്ട് ഡിവിഷന്റെ ഒഴിവുള്ള ഒരു കെട്ടിടത്തിലാണ് ഐ.സി.എസ്.ആര്‍ പ്രവര്‍ത്തനമാരംഭിച്ചത്. സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനവും കൂടാതെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്, പ്ലസ് വണ്‍ പ്ലസ് ടു കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകളും ഐ.സി.എസ്.ആറിലുണ്ട്. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ്സുകളെടുക്കുന്നത്. കൂടാതെ ഈ അധ്യാപകരുടെ നേതൃത്വത്തില്‍ തദ്ദേശീയരായ മികച്ച അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍ട്‌സ്, സയന്‍സ്, സംഗീതം, സിനിമ, സാഹിത്യം സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ വിശിഷ്ട വ്യക്തികളുടെ ക്ലാസുകളും മുതിര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരവും ഐ.സി.എസ്.ആര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സംവിധാനവും അക്കാദമിയിലുണ്ട്. ആധുനിക – സാങ്കേതിക പഠന ഉപകരണങ്ങള്‍ ,ഇന്റര്‍ നെറ്റ് കണക്ഷന്‍, വൈ-ഫൈ, മികച്ച ലൈബ്രറി തുടങ്ങിയവും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിണ്ട്.
അക്കാദമിയിലെ കോഴ്‌സുകളില്‍ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി / എസ്. ടി വിദ്യാര്‍ത്ഥികള്‍ക്കുമായി സംവരണം ചെയ്തപ്പെട്ടതാണ്. ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഫാഷന്‍ ഡിസൈനിംഗ് പോലെയുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള നടത്തുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകളും അക്കാദമിയില്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് പുറമേ ആരംഭിക്കും.

Share this post: