Main News
ഓഖി ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ യു ഡി എഫ് തീരുമാനം

07/12/2017

തിരുവനന്തപുരം: ഓഖി ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ യു ഡി എഫ് തീരുമാനം. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ പരമാവധി ജനങ്ങള്‍ക്ക് മുന്നില്‍ അവകരിപ്പിക്കാനാണ് നീക്കം, ആദ്യപടിയെന്നോണം ഇന്ന് യു ഡി എഫ് നേതാക്കള്‍ ദുരിതം വിതച്ച വിവിധ തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ദുരിതാശ്വാസക്യാമ്പുകളിലെത്തി അന്തേവാസികളോട് സംവദിക്കും. പ്രിതപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചെല്ലാനത്ത് കഴിഞ്ഞ നില് ദിവസമായി നടക്കുന്ന സമരത്തിലും പങ്കെടുത്ത് പരമാവധി സര്‍ക്കാര്‍ വിരുദ്ധവികാരം ഇളക്കിവിട്ട് ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ശ്രമം.

Share this post: