Main News
ഓഖി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം, മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

06/12/2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവരുടെ കുടുബത്തിന് 20 ലക്ഷം രൂപനല്‍കുമെന്ന് മുഖ്യമനന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. ബോട്ടും വലയും നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ ഇരയായവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. കണ്ടെത്താനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് സഹായത്തിന് പ്രത്യേക സമിതി രൂപീകരിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം. മുതിര്‍ന്നവര്‍ക്ക് ദിവസേന 60 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Share this post: