Main News
ഓര്‍മ്മക്കൂട്ട് 2020
മലപ്പുറം ഗവ. മോഡല്‍ ഹൈസ്‌കൂള്‍ 1976-77 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ചിന്റെ സംഗമത്തില്‍ നിന്നും

മലപ്പുറം : മലപ്പുറം ഗവ. മോഡല്‍ ഹൈസ്‌കൂള്‍ 1976-77 വര്‍ഷത്തെ എസ് എസ് എല്‍ സി ബാച്ചിന്റെ സംഗമം സ്‌കൂള്‍ അങ്കണത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഈ ബാച്ചിലെ അധ്യാപകനും മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായ സി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.  പ്രോഗ്രാം ഡയറക്ടര്‍ ഡോ.എം. ഉസ്്മാന്‍ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞുപോയ അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ചാണ് പരിപാടി ആരംഭിച്ചത്. ഗുരുവന്ദനം,  പ്രതിഭകളെ ആദരിക്കല്‍, സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറല്‍, ഉപഹാര സമര്‍പ്പണം, ഭാഗ്യശാലികളെ കണ്ടെത്താനുള്ള മത്സരം തുടങ്ങിയ പരിപാടികള്‍ നടന്നു.ക്ലാസ് റൂം പുനരാവിഷ്‌ക്കാര പരിപാടിയില്‍ മലയാളം, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ് എ്ന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ക്ലാസുകള്‍ നടന്നു.  പൂര്‍വ്വകാല അധ്യാപകരായ ശ്രീനിവാസന്‍, കുട്ടിഹസ്സന്‍, ജാനകി ടീച്ചര്‍, ആമിന ടീച്ചര്‍, ഇബ്രാഹിം മാസ്റ്റര്‍ തുടങ്ങിയവരും പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സലീം കളപ്പാടന്‍, അബ്ദുല്‍ അസീസ് കെ, ശരീഫ് നടുത്തൊടി, പി. എം ആര്‍ അബ്ദുറസാഖ്, ഷെരീഫ് എ, അഡ്വ. കെ. രവീന്ദ്രന്‍, വരിക്കോടന്‍ ജമീല, കുഞ്ഞറമു പി, മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആറു ഡിവിഷനുകളില്‍ നിന്നായി 150 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Share this post: