Exclusive News
കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നു.


മലപ്പുറം: മഞ്ചേരി നഗരസഭയില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. മഞ്ചേരി നഗരസഭാ പരിധിക്കുള്ളില്‍ താമസിക്കുന്നവരാകണം. അടിസ്ഥാന യോഗ്യത പ്ലസ്ടു (കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തുടങ്ങിയവയാണ് യോഗ്യതകള്‍. പ്രായം 2018 ജനുവരി ഒന്നിന് 45 വയസ്സ് തികയാന്‍ പാടില്ല. ശമ്പളം പ്രതിമാസം 10000 രൂപ. നിയമന കാലാവധി ആറു മാസം. അപേക്ഷ ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2733470.

Share this post: