Main News
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അഞ്ച് കിലോ സ്വർണം പിടികൂടി

24/02/2020
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അഞ്ച് കിലോ സ്വർണം പിടികൂടി. യുഎഇയിൽനിന്ന് എത്തിയ 3 യാത്രക്കാരിൽനിന്നായി 2.19 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടു ദിവസങ്ങളിലായി ആകെ 5 കിലോയിലേറെ സ്വർണമാണ് ദേഹത്തും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 22ന് 1.12 കിലോ സ്വർണവുമായി മലപ്പുറം അരിമ്പ്ര സ്വദേശി അനൂപ്, ഇന്നലെ 2.36 കിലോ സ്വർണവുമായി താമരശേരി പുളിക്കലകത്ത് ഷൈജ്, 1.75 കിലോ സ്വർണവുമായി കോഴിക്കോട് അടിവാരം പേട്ടയിൽ ആഷിഖ് എന്നിവരെയാണ് പിടികൂടിയത്.

Share this post: