Main News
കാക്കത്തോട് പാലം പുതുക്കി പണിയും; സംസ്ഥാന സർക്കാർ അഞ്ച് കോടി അനുവദിച്ചു.

06/02/2019

വണ്ടൂർ:മഞ്ചേരി വണ്ടൂർ മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന കാക്കത്തോട് പാലം പുനർനിർമ്മിക്കും. ഇതിനായി സംസ്ഥാന സർക്കാർ അഞ്ച് കോടി അനുവദിച്ചതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അറീച്ചു. ഏറെ കാലത്തെ ജനങ്ങളുടെ ആവശ്യമാണ് നിറവേറുന്നതെന്ന് വണ്ടൂർ എംഎൽഎ എ പി അനിൽകുമാർ പറഞ്ഞു.

മന്ത്രിയുടെ ഫോൺ വഴിയുള്ള പരാതി കേൾക്കലിൽ കാക്കത്തോട് പാലത്തിന്റെ പരാതിയും വന്നിരുന്നു. അപ്പോൾ തന്നെ വിഷയം അന്വേഷിച്ച മന്ത്രി താൽകാലിക അറ്റകുറ്റപ്പണികൾ ചെയ്യാനും ഉടൻ പാലം പുനർനിർമ്മിക്കുന്നതിന് ആവിശ്യമായ നടപടികൾ എടുക്കാനും ഉദ്ധ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

1942ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിലെ സ്ലാബുകൾക്കും തൂണുകൾക്കും ബലക്കുറവുണ്ട്.

Share this post: