Main News
കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയുടെ വലിയ വിമാനം കരിപ്പൂരിലെത്തി

17/02/2020
മലപ്പുറം:ജിദ്ദയിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യ ഇ കാറ്റഗറിയിലുള്ള ജംബോ ബോയിങ് 747-400വിമാനം ഇന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനതാവളത്തിലിറങ്ങി. പ്രവാസികളുടെ യാത്രാ സ്വപ്നങ്ങൾക്കു പുതുചിറകുമായി നീണ്ട 5 വര്‍ഷത്തിനുശേഷം കോഴിക്കോട്ടേക്കു തിരിച്ചെത്തിയ എയർ ഇന്ത്യ ഇ കാറ്റഗറിയിലുള്ള ജംബോ ബോയിങ് 747-400 ആദ്യ വിമാനത്തിലെത്തിയ യാത്രക്കാരെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മടക്കയാത്രയിൽ വൈകിട്ട് 5.30ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന വിമാനം രാത്രി 9.15നു ജിദ്ദയിലെത്തും. ആഴ്ചയിൽ 2 ദിവസമാണു സർവീസ്. 2015 മേയിൽ നവീകരണത്തിനായി റൺവേ അടച്ചിട്ടതിനു പിന്നാലെയാണു എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ കോഴിക്കോട്ടുനിന്നുള്ള സർവീസ് അവസാനിപ്പിച്ചത്.

Share this post: