Top Stories
‘കാരുണ്യ’ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികാഘോഷം
September 20, 2016

sree-rama-krishnan19-Sep-2016
മക്കരപറമ്പ് : സേവന വഴിയില്‍ നിറ സാന്നിദ്ധ്യമായ മക്കര പറമ്പ് ‘കാരുണ്യ’ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികാഘോഷം നിയമ സഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ടിച്ച സി.എച്.അബൂബക്കര്‍, സി.ശ്രീധരന്‍ നായര്‍ തുടങ്ങിയ കാരണവന്മാരെ ആദരിച്ചു. ബോഡിഫ്രീസര്‍ ടി.കെ.ഹംസ ( മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി) നാടിനു സമര്‍പ്പിച്ചു. മരുന്ന് വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത് അംഗം ടി.കെ. റഷീദ് അലി അധ്യക്ഷനായിരുന്നു. സെക്രട്ടറി എ.പി. രാമദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരുവള്ളി ഹബീബ ( പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത്‌, മക്കരപരമ്പു ) , പി.ലത ( വൈ.പ്രസിഡന്‍റ് ), രമ്യാ രാമദാസ്, ഫെബിന്‍. വി. ( സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, മക്കര പറമ്പ് ഗ്രാമപഞ്ചായത് ), കെ.വാസുദേവന്‍, എം.ഹസ്സന്‍, സി.റഷീദ്, സി.എച്.ആരിഫ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്‍റ് അബ്ദുസലാം വെങ്കിട്ട സ്വാഗതവും അനീസ്‌ ചുണ്ടയില്‍ ( കണ്‍വീനര്‍, സ്വഗതംസംഘം ) നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Share this post: