Main News
കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ശിക്ഷ നാളെ വിധിക്കും

03/01/2018
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാവിധി നാളത്തേയ്ക്ക് മാറ്റി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപനം നാളത്തേയ്ക്ക് മാറ്റിയത്. നേരത്തെ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.

1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസില്‍ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലെ ശിക്ഷ വിധിയാണ് നാളത്തേയ്ക്ക് മാറ്റിയത്.

Share this post: