Top Stories
കാഴ്ചപരിമിതരായ കുട്ടികള്‍ക്ക് വായിക്കാം: നറുമൊഴി ഒഡിയോ മാഗസിന്‍ പ്രകാശനം ഇന്ന്
June 23, 2016

23-June-2016
മലപ്പുറം : കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത്‌ഫോറത്തിന്റെ ആഭിമുഖത്തില്‍ കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച ഒഡിയോ മാഗസിന്റെ പ്രകാശനം ഇന്ന് (ജൂണ്‍ 23) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഐ.റ്റി@സ്‌കൂള്‍ ഹാളില്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കായി നടത്തുന്ന ശില്പശാലയോടനുബന്ധിച്ചാണ് പ്രകാശനം ചെയ്യുക. ഒഡിയോ മാഗസിന്റെ ആദ്യ പതിപ്പ് വീമ്പൂര്‍ ജി.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങും. മറ്റ് ഓഡിയോ മാഗസിനുകളില്‍ നിന്നും വ്യത്യസ്തമായി സ്വന്തം ശബ്ദത്തില്‍ കാഴ്ചയുള്ള വിദ്യാര്‍ഥികള്‍ക്കും കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവരവരുടെ സൃഷ്ടികള്‍ വായിച്ച് ഇതില്‍ പങ്കാളികളാവാം. വാട്‌സ് അപ്പ് വഴിയോ സി.ഡി. ആയോ സൃഷ്ടികള്‍ പങ്കുവെക്കാം. കേരളത്തില്‍ തന്നെ നടത്തുന്ന ആദ്യ സംരംഭം. എല്ലാ അന്ധ വിദ്യാലയങ്ങള്‍ക്കും കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കും പ്രയോജന പ്രദമാകും. സൃഷ്ടികള്‍ അയക്കേയ്ണ്ട വാട്‌സ് അപ്പ് നമ്പറും വിലാസവും 9037417117, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം ഒഡിയോ ലൈബ്രറി, കോട്ടക്കുന്ന്, മലപ്പുറം.

Share this post: