Main News
കാൽപന്ത് കളിയുടെ മാന്ത്രികൻ മലപ്പുറം മൊയ്തീൻകുട്ടി വിടവാങ്ങിയിട്ട് പതിനൊന്ന് വർഷം

14/03/2018
മലപ്പുറം : ഫുഡ്ബാൾ നെഞ്ചിലേറ്റിയ ഒരു നാടിന്റെ വികാരങ്ങളെ കാലുകളില്‍ ആവാഹിച്ച് മലപ്പുറത്തെ ഇന്റർനാഷണൽ തലത്തിൽ ഉയർത്തിയ മലപ്പുറത്തിന്റെ സ്വന്തം ഇന്റർനാഷണൽ മൊയ്തീൻ കുട്ടി ജീവിതത്തിൽ നിന്ന് വിട വാങ്ങിയിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. സ്കൂൾ കാലത്ത് തുടങ്ങി മരണം വരെയും കളിയേയും കളിക്കാരെയും കാണികളേയും ഫുട്ബാളിന്റെ മനോഹര സ്നേഹബന്ധം കൊണ്ട് ചേർത്ത് നിർത്തിയ മഹാനായിരുന്നു മലപ്പുറം മൊയ്തീൻ കുട്ടി. ഉയരങ്ങളിലെത്തിയപ്പോഴും മലപ്പുറത്തെ എന്നും ചേർത്ത് നിറുത്തി. അൽഹിൻഡ് റിക്രിയേഷൻ ക്ലബ്ബ് നു വേണ്ടി കളിച്ചിട്ടുള്ള അദ്ധേഹം 1962 മുതൽ കേരള സംസ്‌ഥാന ഫുട്ബാൾ ടീമിനെ പ്രതിനിധീകരിച്ചു. കേരള ജൂനിയർ ഫുട്ബാൾ ടീമിന്റെ കാപ്റ്റൻ ആയിരുന്നു. ഇന്ത്യൻ റെയിൽവേക്ക് വേണ്ടിയും എസ്ബിഐക്ക് വേണ്ടിയും കളിക്കളത്തിലിറങ്ങിയ മൊയ്തീൻ കുട്ടി ഇന്ത്യൻ ഫുഡ്ബാൾ ടീം അംഗം എന്ന നിലയിലും ശ്രദ്ധേയനായി. സിംഗപ്പൂരിൽ ഒരു മത്സരത്തിൽ അദ്ധേഹത്തിന്റെ കളി ഏറെ ചർച്ച ചെയ്യപ്പെട്ടു.
എസ്ബിഐയിൽ ഉദ്ധ്യോഗസ്ഥനായിരുന്ന മൊയ്തീൻ കുട്ടി വിരമിച്ചതിന് ശേഷവും ഒട്ടേറെ പേർക്ക് കളിയിൽ പരിശീലനം നൽകിയിരുന്നു.

Share this post: