Main News
കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍ എസ് എസ് അക്രമണം


കൊല്ലം:വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരതേക്കുറിച്ച് സംസാരിച്ച കവി കുരീപുഴ ശ്രീകുമാറിന് നേരെ ആര്‍ എസ് എസ് ആക്രമണം. കൊല്ലം കടയ്ക്കല്‍ കൊട്ടുങ്കലില്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞപ്പോഴായിരുന്നു കുരീപുഴക്കുനേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് .ഉദ്ഘാടനം കഴിഞ്ഞ് കവി കാറില്‍ കയറിപ്പോഴായിരുന്നു കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് കൈയ്യേറ്റം ചെയ്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് കുരീപ്പുഴ പ്രതികരിച്ചു. അദ്ദേഹം കടക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.ഇന്നലെ വടയമ്പാടി ജാതിമത്തിനെതിരായി ദലിത് ആത്മാഭിമാന കോണ്‍വന്‍ഷനുനേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമണത്തിനു ശ്രമിച്ചിരുന്നു ഇതിന്റെ തുടര്‍ച്ചയാണ് കുരീപുഴക്കുണ്ടായ ആക്രമണം

Share this post: