Main News
കുറ്റിപ്പുറത്ത് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

25/03/2018

കുറ്റിപ്പുറം: മദ്യപ സംഘത്തില്‍ പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. രാത്രി എട്ടര മണിയോടെ കുറ്റിപ്പുറം നടുവട്ടത്തായിരുന്നു സംഭവം. നടുവട്ടം കൈതര്‍ക്കേവില്‍ പാറ അങ്ങാടി പുത്തന്‍ക്കോട്ടില്‍ ലത്തീഫ് (45) ആണ് മരിച്ചത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന തൈക്കാട്ടില്‍ അബു വാക്കു തര്‍ക്കത്തിനിടെ ഇയാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ലത്തീഫിനെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തിയ അബു ഒളിവില്‍ പോയിരിക്കുകയാണ്. കുറ്റിപ്പുറം എസ് ഐ നിപുണ്‍ ശങ്കര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും.

Share this post: