Main News
കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ചവര്‍ക്ക് നാട്ടിലെത്താനുള്ള സഹായവുമായി ഇന്ത്യന്‍ എംബസി

കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ചവര്‍ക്ക് നാട്ടിലെത്താനുള്ള സഹായവുമായി ഇന്ത്യന്‍ എംബസി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ലഭിക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നൂലാമാലകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. ഡൊമസ്റ്റിക് ലേബര്‍ വിഭാഗം നല്‍കിയിരുന്ന ക്ലിയറന്‍സ് ഇന്ന് മുതല്‍ ഇന്ത്യന്‍ എംബസി നേരിട്ട് ഔട്ട്പാസുകള്‍ക്കൊപ്പം നല്‍കി തുടങ്ങി. ഈ ഔട്ട്പാസുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇനി 18 ദിവസം കൂടി മാത്രമേ പൊതുമാപ്പിന് അപേക്ഷിക്കാന്‍ സാധിക്കൂ.

Share this post: