വേങ്ങര :
കൃഷിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനും കൃഷി വകുപ്പ് നല്കുന്ന വിവിധ പദ്ധതികള്‍, വായ്പ ആനുകൂല്യങ്ങള്‍ തുടങ്ങിയവ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതിനുമായി യുവാക്കള്‍ക്ക് കൃഷിയില്‍ ഇന്റണ്‍ഷിപ്പിന് അവസരമൊരുക്കി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. കൃഷി വകുപ്പിന് കാഴില്‍ വേങ്ങര ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ കൃഷിയോട് അഭികാമ്യമുള്ള യുവാക്കള്‍ക്കാണ് ഇന്റണ്‍ഷിപ്പിന് അവസരം ഒരുക്കിയിരിക്കുന്നത്.
സുഭിക്ഷ കേരളം പദ്ധതി വഴിയാണ് യുവാക്കള്‍ക്ക് കൃഷിയില്‍ ഇന്റണ്‍ഷിപ്പിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും 30 ദിവസത്തെ വൊളന്റിയര്‍ പരിപാടിയും സംഘടിപ്പിക്കും. ജില്ലയിലെ കൃഷി വകുപ്പിന്റെ 131 സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. കൃഷിയുടെ ഉദ്പാദനം മുതല്‍ വിപണനം വരെയുള്ള വിവിധ മേഖലകളില്‍ നേരിട്ടുള്ള പ്രവൃത്തി പരിചയം ഇതിലൂടെ ലഭിക്കും.
ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ, വി.എച്ച്.എസ്.ഇ തുടങ്ങി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷിയോടുള്ള താല്‍പ്പര്യത്തിനാണ് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടുക.