Top Stories
കെപിഎസ്ടിഎ സെമിനാറുകള്‍ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്
December 04, 2016

04-Dec-2016

മലപ്പുറം: കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചക്ക് 2.30ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. സമകാലികവും വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ മേഖലകളാണ് സെമിനാറുകളിലെ മുഖ്യ വിഷയങ്ങള്‍. നമ്മുടെ രാജ്യത്തെ ജനങ്ങളെ ഏറ്റവും ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കറന്‍സി നിരോധനവും തുടര്‍ന്നുള്ള പ്രതിസന്ധിയും പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്ന ‘നോട്ട് നിരോധനത്തിന്റെ സാമ്പത്തിക വശങ്ങള്‍’ എന്നവിഷയമാണ് ഉദ്ഘാടന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എ പി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ. കെ എന്‍ എ കാദര്‍, വി പി അനില്‍, അഡ്വ. ബാബുമോഹനക്കുറുപ്പ്, വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. സെമിനാറിന്റെ മോഡറേറ്റര്‍ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദനാണ്. ജോര്‍ജ് കൊളത്തൂര്‍, വി കെ അജിത്കുമാര്‍, എം കെ സനല്‍കുമാര്‍, പി ടി ജോര്‍ജ്, കെ സുരേഷ്, ടി കെ ശശീന്ദ്രന്‍, കെ അബ്ദുല്‍മജീദ്, ടി ടി റോയ്‌തോമസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Share this post: