Top Stories
കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ്‌ അസോസിയേഷന്റെ(CITU )25 മണികൂർ യൂണിറ്റ്‌ ധർണ്ണ തുടങ്ങി
March 15, 2016

ksrtcമലപ്പുറം : സ്വകാര്യ കഴുകന്മാർക്ക്‌ കെ.എസ്‌.ആർ.ടി.സിയുടെ ഹൃദയം കീറി മുറിച്ചു വിൽക്കാൻ യു.ഡി.എഫ്‌ സർക്കാർ കരാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച്‌ എംപ്ലോയീസ്‌ അസോസിയേഷൻ(CITU) നേതൃത്വത്തിൽ 25 മണിക്കൂർ യൂണിറ്റ്‌ ധർണ്ണ മലപ്പുറം കെ.എസ്‌.ആർ.ടി.സി ബസ്റ്റാന്റ്‌ പരിസരത്ത്‌ തുടങ്ങി.
ദേശസാൽകൃത റൂട്ടുകൾ സ്വകാര്യവൽക്കിനുള്ള ഉത്തരവ്‌ സർക്കാർ പുറപ്പെടുവിപ്പിച്ചതിലൂടെ കെ.എസ്‌.ആർ.ടി.സി പൂർണമായും തകരുകയും തൊഴിലാളികൾ വഴിയാധാരമാകുകന്ന അവസ്ഥ ഉണ്ടാകുകയും സ്വകാര്യ വൽക്കരണത്തിന്റെ പിന്നിൽ കോടികളുടെ കോഴപ്പണമിടപാടുകൾ ഉണ്ടെന്നും ആരോപിച്ചാണു ധർണ്ണ. 25 മണിക്കൂർ യൂണിറ്റ്‌ ധർണ്ണ ജില്ല ട്രഷറർ വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി ഹരി അധക്ഷ്യതയും  യൂണിറ്റ്‌ സെക്രടറി അജ്മൽ.ടി സ്വാഗതം പറഞ്ഞു.
നാള നടക്കുന്ന സമാപന പൊതുയോഗം സീ.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും.

Share this post: