Main News
കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസര്‍ കൈമാറി
എ കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാനിറ്റയ്‌സര്‍ കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ്  അംഗം കെ കെ ഫൈസല്‍ തങ്ങള്‍ക്ക് കൈമാറുന്ന

31/05/2020
വളാഞ്ചേരി: ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു ) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസര്‍ കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനാണ് സാനിറ്റൈസര്‍ കൈമാറിയത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നതിനായി മാസ്‌ക്കുകളും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റുകളും   എ.കെ.എസ്.ടി.യു പ്രവര്‍ത്തകര്‍  കൈമാറിയിരുന്നു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ഉപജില്ല സെക്രട്ടറി ബി.പി. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സാനിറ്റൈസര്‍  കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. ഫൈസല്‍ തങ്ങള്‍ക്ക് കൈമാറി. സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാനിറ്റൈസര്‍ ജില്ലയിലെ വിവിധ ഡിപ്പോകള്‍ക്ക് കൈമാറുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം പറഞ്ഞു.

Share this post: