Top Stories
കെ.എസ്.ടി.എ.യാത്രയയപ്പും കുടുംബ സംഗമവും നടന്നു
March 20, 2016

ksta-send-offമലപ്പുറം: നീണ്ടകാലം സംഘടനക്ക്‌ വേണ്ടി പ്രവർത്തിക്കുകയും പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുക്കയും ചെയ്തു അധ്യാപനത്തിൽ നിന്നും
വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കുടുംബ സംഘമവും കെ.എസ്.ടി.എ. മലപ്പുറം സബ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ.ഗേൾസ്‌ എച്‌ എസ്‌ എസിൽ വെച്ച്‌ നടന്നു.

കെ.എസ്‌.ടി.എ മലപ്പുറം സബ്ജില്ലാ പ്രസിഡന്റ്‌ ശ്രീ. രവീന്ദ്രൻ എലങ്കോടിന്റെ അധ്യക്ഷതയിൽ പ്രമുഖ പ്രഭാഷിക ശ്രീമതി : സോണിയ ഈപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.യാത്രയയപ്പിനും കുടുംബ സംഗമത്തിനും അഭിവാദ്യം അർപ്പിച്ചു കൊണ്ട്‌ കെ.എസ്‌.ടി..എ ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീ.ബേബി മത്യു,എ.വിശ്വംഭരൻ,ആർ.കെ ബിനു,കെ.ടി രാധ,സുരേഷ്‌ കൊളശ്ശേരി,ടി.രത്നാകരൻ,ദീപ ഗോപിനാഥ്‌, എന്നിവർ പ്രസംഗിച്ചു.

വിരമിച്ച അധ്യാപകരുടെ മറുമൊഴി പലരേയും ആദ്യകാല അധ്യാപന അനുഭവങ്ങൾ സദസിനെ ചിരിപ്പിച്ചു. തുടർന്ന് അനിൽ മങ്കട & പാർട്ടി അവതരിപ്പിച്ച മലയാളത്തിലെ ഭാവാർദ്ര ഗാനങ്ങളുടെ സാമഗാനം നടന്നു. കെ.എസ്‌.ടി.എ മലപ്പുറം സബ്ജില്ലാ സെക്രട്ടറി ശ്രീ: പി രാജൻ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി പി.വാസു നന്ദിയും പറഞ്ഞു.

Share this post: