Main News
കെ.കെ.ഐ.സി. ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഇന്നും നാളെയും

കുവൈറ്റ്; കുവൈത്ത് കേരള ഇസ്’ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ഇസ്’ലാമിക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.കുവൈത്ത് ഔഖാഫ് & ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ കമ്യൂണിറ്റീസ് വിഭാഗത്തിന്റെ പ്രത്യേക അനുമതിയോടെ ഫെബ്രുവരി 23, 24 തിയ്യതികളില്‍ ഖുര്‍തുബ ഇഹ്‌യാഉത്തുറാസില്‍ ഇസ്’ലാമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് സമ്മേളനം.ഉദ്ഘാടന സമ്മേളനം, വനിതാ സമ്മേളനം, പൊതുസമ്മേളനം എന്നിവക്ക് പുറമെ കുട്ടികള്‍ക്കായി ബട്ടര്‍ഫ്‌ലൈസ് എന്ന പേരില്‍ ഇന്‍ഫൊടെയ്ന്‍മെന്റ് പ്രോഗാമും കേന്ദ്രകൗണ്‍സില്‍ മെമ്പര്‍മാര്‍ക്കുള്ള ലീഡര്‍ഷിപ്പ് വര്‍ക് ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. ഹുസൈന്‍ സലഫി (പ്രസിഡന്റ്, ഷാര്‍ജ ഇസ്‌ലാഹീ സെന്റര്‍),ടി.കെ. അശ്‌റഫ് (ജനറല്‍ സെക്രട്ടറി, വിസ്ഡം ഇസ്’ലാമിക് ഓര്‍ഗനൈസേഷന്‍, കേരള),താജുദ്ദീന്‍ (ഡയറക്ടര്‍, പീസ് റേഡിയോ)അബ്ദുറഷീദ് കുട്ടമ്പൂര്‍ (ട്രെയ്‌നര്‍ & മുന്‍ വൈസ് പ്രസിഡന്റ്) തുടങ്ങിയവര്‍ക്ക് പുറമെകുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെയും ജംഇയ്യത്തു ഇഹ്‌യാഉത്തുറാസില്‍ ഇസ്’ലാമിയുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

Share this post: