28-Aug-2016
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തടസ്സങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ എം.പി മാരുടെ ശ്രദ്ധയില്‍ പെടുത്തണം. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. റോഡ് നിര്‍മിക്കാന്‍ എം.പി – എം.എല്‍.എ ഫണ്ട് അനുവദിച്ചാല്‍ ഭരണാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാവുന്നില്ലെന്നും എന്നാല്‍ മറ്റ് പ്രവൃത്തികളുടെ കാര്യത്തില്‍ കാലതാമസം വരുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. സന്‍സദ് ആദര്‍ശ് ഗ്രാമ് യോജന പ്രകാരം എം.പി ദത്തെടുത്ത കരുളായി പഞ്ചായത്തില്‍ അനുവദിച്ച അഞ്ച് വെയ്റ്റിങ് ഷെഡുകള്‍ക്ക് ഭരണാനുമതി ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.