Top Stories
കേരളത്തില്‍ താങ്ങുവില പ്രകാരം കൊപ്ര സംഭരണം ഉടന്‍ ആരംഭിക്കും
March 23, 2016

copra2മാര്‍ച്ച്‌ 23, 2016
തിരുവനന്തപുരം : കേന്ദ്ര ഗവണ്‍മെന്റ്‌ 2016 സീസണിലേക്ക്‌ ആട്ടുകൊപ്രക്ക്‌ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവിലയായ കിലോയ്‌ക്ക്‌ 59 രൂപ 50 പൈസ അനുസരിച്ചുള്ള കൊപ്ര സംഭരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ നാളികേരവികസന ബോര്‍ഡ്‌അറിയിച്ചു.

കേരഫെഡ്‌, മാര്‍ക്കറ്റ്‌ഫെഡ്‌, നാളികേരവികസന ബോര്‍ഡ്‌ അംഗീകരിച്ച കൊപ്ര സംസ്‌ക്കരണ സൗകര്യമുള്ള ഉത്‌പാദന കമ്പനികള്‍ എന്നിവയായിരിക്കും സംസ്ഥാന തലത്തിലുള്ള സംഭരണ ഏജന്‍സികള്‍. സംഭരണംആരംഭിച്ച്‌ 90 ദിവസത്തിനകം വിവിധ ജില്ലകളില്‍ നിന്നായി 50,000 മെട്രിക്‌ ടണ്‍ കൊപ്ര സംഭരിക്കുവാനാണ്‌ ഉദ്ദേശിക്കുന്നത്‌.

സംഭരിക്കുന്ന കൊപ്ര ശേഖരിച്ച്‌ വയ്‌ക്കാന്‍ ആവശ്യമായ സൗകര്യം എല്ലാ ജില്ലകളിലും നാഫെഡ്‌ ഒരുക്കുന്നതാണ്‌. സംഭരിക്കുന്ന കൊപ്രയുടെ താങ്ങുവില പ്രകാരമുള്ള വില കര്‍ഷകന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ താമസമില്ലാതെ നേരിട്ട്‌ കൈമാറുന്നതാണ്‌.

Share this post: