Top Stories
കേരള എന്‍ ജി ഒ യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം-പതാക കൊടിമര ജാഥകള്‍ സമാപിച്ചു ;സമ്മേളന നഗരിയില്‍ കൊടി ഉയര്‍ന്നു
May 28, 2016

paloli-ngo27, May 2016
മലപ്പുറം : കേരള എന്‍ ജി ഒ യൂണിയന്‍ 53-ാംസംസ്ഥാന സമ്മേളനത്തിലെ പതാക കൊടിമര ജാഥകള്‍ സമാപിച്ചു. സമ്മേളനത്തിന്‌ മലപ്പുറത്ത്‌ കൊടി ഉയര്‍ന്നു. പൊതുസമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള പതാക എടപ്പാളില്‍ നിന്നും കൊടിമരം കൂട്ടിലങ്ങാടിയില്‍ നിന്നും ജാഥയായി മലപ്പുറത്തെ പൊതുസമ്മേളന സ്ഥലത്തെത്തി.  യൂണിയന്‍ സ്ഥാപകനേതാവ്‌ ഇ പത്മനാഭന്റെ സ്‌മൃതിമണ്‌ഡപത്തില്‍ നിന്ന്‌ ആരംഭിച്ച പതാക ജാഥ സി ഐ ടി യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൂട്ടായി ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി സി രാമകൃഷ്‌ണന്‍ ക്യാപറ്റനും,എം.വി.ശശിധരന്‍, ടി.പി.ഉഷ എന്നിവര്‍ അംഗങ്ങളുമായ പതാകജാഥ എടപ്പാള്‍, തിരൂര്‍, ചെമ്മാട്‌, കൊണ്ടോട്ടി, മുണ്ടുപറമ്പ്‌ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.


യൂണിയന്‍ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ കെ എം ജി പണിക്കരുടെ വസതിയില്‍ നിന്നാരംഭിച്ച കൊടിമര ജാഥ സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ കെ ആന്റണി ഉദ്‌ഘാടനം ചെയ്‌തു. . യൂണിയന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എം എബ്രഹാം ക്യാപ്‌റ്റനും കെ.കെ.മോഹനന്‍, പി.വി.ഏലിയാമ്മ എന്നിവര്‍ അംഗങ്ങളുമായ കൊടിമരജാഥ കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മഞ്ചേരി, മുണ്ടുപറമ്പ്‌ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.


വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഇരുജാഥകളും വൈകിട്ട്‌ 4 മണിക്ക്‌ മലപ്പുറത്ത്‌ സംഗമിച്ചു. ഇരുജാഥകളേയും മലപ്പുറം പെട്രോള്‍ പമ്പ്‌ പരിസരത്ത്‌ നിന്ന്‌ പ്രകടനമായി സ്വീകരിച്ചാനയിച്ച്‌ പൊതുസമ്മേളന നഗരിയായ ടൗണ്‍ഹാളിലെത്തി. തുടര്‍ന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ പാലോളി മൂഹമ്മദ്‌കുട്ടി പൊതു സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.

Share this post: