Exclusive News
കേരള എസ്‌റ്റേറ്റില്‍ കോടികളുടെ ഭൂമി കുംഭകോണം. മുറിച്ച് വില്‍ക്കുന്നത് പാട്ടക്കാലവധി കഴിഞ്ഞ ഭൂമി. കൂട്ട് നിന്ന് സി പി ഐ നേതൃത്വവും റവന്യൂ വകുപ്പും

കേരള എസ്‌റ്റേറ്റില്‍ കോടികളുടെ ഭൂമി കുംഭകോണം
മുറിച്ച് വില്‍ക്കുന്നത് പാട്ടക്കാലവധി കഴിഞ്ഞ ഭൂമി
കൂട്ട് നിന്ന് സി പി ഐ നേതൃത്വവും റവന്യൂ വകുപ്പും

കരുവാരകുണ്ട്: പാട്ട കാലാവധി കഴിഞ കരുവാരകുണ്ടിലെ കേരളാ എസ്‌റ്റേറ്റ് മുറിച്ച് വില്‍കൂന്നു. 1800 ഹെക്ടര്‍ വരുന്ന എസ്‌റ്റേറ്റിലെ 71 ഏക്കര്‍ ഭൂമി വില്‍പ്പന നടത്തിയതായാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. 8 ആധാരങ്ങളിലായി മലപ്പുറം സ്വദേശിക്കാണ് എസ്‌റ്റേറ്റ് അധികൃതര്‍ 71 ഏക്കര്‍ ഭൂമി വില്‍പ്പന നടത്തിയിരിക്കുന്നത്.

2006 ല്‍ പാട്ടക്കാലാവധി അവസാനിച്ച ഭൂമി തരം തിരിച്ചു വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വില്‍പ്പന നടന്നിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ട് നിന്നതായി ആക്ഷേപമുണ്ട്. പാട്ടക്കാലാവധി കഴിഞ ഭൂമി ഒരു തരത്തിലും കൈമാറ്റം ചെയ്യാന്‍ നിയമപരമായി കഴിയില്ലെന്നിരിക്കേ വലിയ അഴിമതിയാണ് വില്‍പ്പനക്ക് പിറകില്‍ നടന്നിരിക്കുന്നത്.

ബാക്കി വരുന്ന എസ്‌റ്റേറ്റ് ഭൂമി 31 ഭാഗങ്ങളായി തിരിച്ച് വാക്കാല്‍ വില്‍പ്പന നടന്നതായും സൂചനയുണ്ട.് ഇത് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

സി പി ഐ ജില്ലാ നേതൃത്വത്തിന്റെ അറിവോടെ പ്രദേശത്തുകാരനായ ജില്ലാ കൗണ്‍സില്‍ അംഗത്തിന്റെ ഇടപെടലിലാണ് വില്‍പ്പന നടക്കുന്നത്. സി പി ഐ വണ്ടൂര്‍ മണ്ടലം കമ്മറ്റിയില്‍ ഇതിനെ തുടര്‍ന്ന് ചേരിപ്പോര് ശക്തമാണ്, നൂറ് വര്‍ഷത്തെ പാട്ടക്കാലാവധി കഴിഞ തോട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍പ് സിപിഐ ഇവിടെ സമരം നടത്തിയിരുന്നു. ബിനോയ് വിശ്വം അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്ത് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

Share this post: