Main News
കൈനോട് പാമ്പാട് ഫ്ലാറ്റിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാവുന്നു

09/02/2019

മലപ്പുറം: നഗരസഭയിലെ പാമ്പാട് ഫ്ലാറ്റിൽ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാവുന്നു.മാലിന്യ പ്രശ്നം പരിഹാരമാകുന്ന ട്രീറ്റ്മെന്റ് പ്ലാന്റ നിർമാണത്തിന് 78 ലക്ഷം രൂപയുടെ പദ്ധതിക്ക് സങ്കേതികാനുമതി ലഭിച്ചു. 2008 ൽ നഗരസഭ നിർമിച്ച ഫ്ലാറ്റിൽ കക്കൂസ് മാലിന്യ മടക്കം പൊതു സ്ഥലത്തേക്ക് പരന്നൊഴുകുന്ന അവസ്ഥയായിരുന്നു. ട്രീറ്റ്മെന്റ് പ്ലാന്റ് വരുന്നതോടെ ഇതിന് പരിഹാരമാകും.

മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഫ്ലാറ്റിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം എന്നതായിരുന്നു പ്രദേശവാസികളുടെ ആവശ്യം. പ്ലാന്റ് സ്ഥാപിക്കുന്നതിന് വാർഡ് കൗൺസിലറുടെ നേതൃത്തത്തിൽ സ്ഥലം കണ്ടെത്തുകയും ആവശ്യമായ ഭൂമി നഗരസഭ വാങ്ങുകയും ചെയ്തിരുന്നു. പ്ലാന്റിന്റെ DPR തയ്യാറാക്കുന്നതിന് തിരൂർ ആസ്ഥാനമായുള്ള ഹൈഡ്രേഡ് വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം എന്ന കമ്പനിയുമായി നഗരസഭ എഗ്രിമെൻറ് വെച്ചിരുന്നു.പ്രസ്തുത കമ്പനി തയ്യാറാക്കിയ DPR 8.2.2019 ന് തിരുവനന്തപുരം ശുചിത്വമിശൻ ഡയറക്ട്രേറ്റിൽ ചേർന്ന ടെക്നിക്കൽ കമ്മറ്റി അംഗീകാരം നൽകുകയായിരുന്നു.

ദിവസേന ഒരു ലക്ഷത്തി പതിനായിരം ലിറ്റർ മലിന ജലം ട്രീറ്റ് ചെയ്യാനുള്ള പ്ലാൻറാണ് പാമ്പാട് ഫ്ലാറ്റിൽ നിർമിക്കുന്നത്. STP യൂണിറ്റിന് 66 ലക്ഷവും അനുബന്ധ പൈപ്പ് ലൈൻ നെറ്റ് വർക്കിന് 12 ലക്ഷത്തിന്റയും എസ്റ്റിമേറ്റു കൾക്കാണ് ഇപ്പോൾ സാങ്കേതികാനുമതി ലഭിച്ചത്. നഗരസഭ ടെന്റർ നടപടികൂടി പൂർത്തീകരിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാവുന്നതാണ്. ശുചിത്വമിഷൻ ഡയറക്ടേറ്റിൽ നടന്ന യോഗത്തിൽ നഗരസഭയെ പ്രതിനിധീകരിച്ച് വാർഡ് കൗൺസിലർ കൊന്നോല സുമയ്യ അൻവർ മുനിസിപ്പൽ എഞ്ചിനീയർ കെ.ബാലസുബ്രമണ്യ DPR തയ്യാറാക്കിയ ഹൈഡ്രേഡ് കമ്പനി പ്രതിനിധികൾ എന്നിവരും സംസ്ഥാന ശുചിത്വമിശൻ ,മലിനീകരണ നിയന്ത്രണ ബോഡ്, ധനകാര്യ വിഭാഗം ഉദ്ദോഗ സ്ഥരും പങ്കെടുത്തു. പ്രദേശവാസികളുടെ ദീർഘ കാലമായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പിലാവുന്നത്.

Share this post: