11-Jyl-2017
മലപ്പുറം : ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കൈപുസ്തകം പുറത്തിറക്കുന്നു. ബാല്യവിവാഹം, ബാലാവകാശ സംരക്ഷണ സംവിധാനങ്ങള്‍, ജില്ലാ ബ്ലോക്ക് – പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികള്‍ എന്നിവയെ സംബന്ധിച്ച് കൈപുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. കൈപുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഇന്ന് (ജൂലൈ 11) വേങ്ങരയില്‍ നിര്‍വഹിക്കും.