Main News
കൈമലശേരിയിൽ വടിവാളുകൾ കണ്ടെത്തി

07/06/2019

തിരൂർ:തൃപ്രങ്ങോട് കൈമലശേരിയിൽ പറമ്പിൽനിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് വാളുകൾ കണ്ടെത്തി. ആലിങ്ങൽ മംഗലം റോഡിൽ കൈമലശേരി ഹെൽത്ത് സെ​ന്ററിന് സമീപത്തെ പറമ്പിൽനിന്നാണ് രണ്ട് നീളമേറിയ വാളുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ പറമ്പിലെ പണിക്കിടയിലാണ് വാളുകൾ കണ്ടത്. ഇന്നലെ പകൽ ഒന്നിനാണ‌് സംഭവം. കവർ അഴിച്ച് നോക്കിയ തൊഴിലാളികൾ വാൾ കണ്ടതോടെ നാട്ടുകാരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ അറിയിക്കുകയുമായിരുന്നു. തിരൂർ പൊലീസ് സ്ഥലത്തെത്തി വാൾ സ്റ്റേഷനിലെത്തിച്ചു.

Share this post: