Main News
കൊച്ചിയിലെത്തിച്ച നവജാതശിശുവിന്‍റെ ആദ്യഘട്ട ചികിത്സ വിജയകരം

10/05/2019

മലപ്പുറം:ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിന്റെ ആരോഗ്യനിലയില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാനായത്.
ത്രീവ്രപരിചരണവിഭാഗത്തില്‍ കുട്ടിയ്ക്ക് അടിയന്തര ചികിത്സയും ലഭ്യമാക്കി. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴല്‍ ഇല്ലാത്തതതായിരുന്നു കുട്ടിയുടെ പ്രധാന പ്രശ്‌നം. ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് മുഖേന വികസിപ്പിച്ചു. ഇതോടെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Share this post: