Main News
കൊണ്ടോട്ടിയില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയായി

കൊണ്ടോട്ടി നഗരസഭയില്‍ ജീവനോപാധി വികസനത്തിനും നഗര ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച നൈപുണ്യ പരിശീലനവും തൊഴിലും എന്ന പദ്ധതിയുടെ പരിശീലനം പൂര്‍ത്തിയായി. അടിസ്ഥാന പരമായ ആശയ വിനിമയം, അടിസ്ഥാന കംപ്യൂട്ടര്‍ വിജ്ഞാനം, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങളിലും ഇതോടൊപ്പം പരിശീലനം നല്‍കി. മൂന്ന് മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ടി.വി. ഇബ്രാഹീം എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നഗരസഭ സി.ഡി.എസിലെ എ.ഡി.എ.സുകള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണവും എം.എല്‍.എ നിര്‍വ്വഹിച്ചു.
കൊണ്ടോട്ടി മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ യു.കെ. മമ്മദിശ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ കെ.കെ. അസ്്മാബി, എ.മുഹമ്മദ് ഷാ മാസ്റ്റര്‍, മുന്‍ ചെയര്‍മാന്‍ സി.നാടിക്കുട്ടി, അംഗങ്ങളായ സി. മുഹമ്മദ് റാഫി, പി.അബ്ദുറഹിമാന്‍, കെ.സ.ിഷീബ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭന, ട്രെയ്‌നര്‍ നജ്മല്‍, വിവിത ബാനു എന്നിവര്‍ സംസാരിച്ചു.

Share this post: