Main News
കൊണ്ടോട്ടിയിൽ പള്ളിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

01/08/2018

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് പള്ളിക്കല്‍ബസാര്‍ ജുമാഅത്ത് പള്ളിയില്‍ എ.പി- ഇ.കെ. വിഭാഗം സുന്നികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇന്ന് രാവിലെ നടന്ന സംഘർഷത്തിൽ പള്ളി കമ്മിറ്റി പ്രസിഡന്റ് കോയക്കുട്ടി ഹാജിക്കാണ് കുത്തേറ്റത്.
എ.പി വിഭാഗത്തിൽ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.അക്രമത്തിന്റേയും കുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞിട്ടുണ്ട്. പരുക്കേറ്റ കോയിക്കുട്ടി ഹാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചു.
മയ്യത്ത് കട്ടിലെടുക്കാന്‍ എത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Share this post: