Main News
കൊണ്ടോട്ടിയിൽ 71 കാരി 5 കിലോ കഞ്ചാവ് കടത്തുമ്പോൾ എക്സൈസ് പിടിയിൽ

13/02/2020
മലപ്പുറം:കൊണ്ടോട്ടിയിൽ 71 കാരി കഞ്ചാവ് കടത്ത് കേസിൽ എക്സൈസ് പിടിയിൽ. പാലക്കാട് ജില്ലയിൽ വടക്കുന്തറ, ചുണ്ണാമ്പുതറ വീട്ടിൽ നൂർജഹാൻ, വേങ്ങര വില്ലേജിൽ ചെളടയിൽ ദേശത്ത് പുത്തൻ പീടിയേക്കൽ മറ്റാനത്ത് വീട്ടിൽ റാഫി എന്നിവരെ മലപ്പുറം എക്സൈസ് സംഘം ആണ് പിടികൂടിയത്.

രണ്ടു പേരിൽ നിന്നുമായി 5 കിലോ കഞ്ചാവും പിടിച്ചെടുത്തു. കൊണ്ടോട്ടിയിൽ ചെറുകാവ് വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് ആണ് ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവു പിടികൂടിയത്. നൂർജഹാൻ ആണ് തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാരിയായി കഞ്ചാവ് കൊണ്ടുവന്നത്‌.

കോഴിക്കോട് ജയിലിൽ വച്ചാണ് നൂർജഹാനെ റാഫി പരിചയപ്പെടുന്നത്. തിരൂരിൽ 2016 ൽ 2 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ നൂർജഹാൻ ജാമ്യത്തിൽ ഇറങ്ങി റാഫിയുമായി ചേർന്ന് കൂട്ടുകച്ചവടം ആരംഭിക്കുകയായിരുന്നു.

കൊണ്ടോട്ടിയിലും പരിസരത്തും രാമനാട്ടുകരയിലും ഗുഡ്സ് ഓട്ടോ റിക്ഷയിൽ പഴകച്ചവടം നടത്തുന്നതിന്റെ മറവിലാണ് റാഫി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കഞ്ചാവ് സംഘത്തിന്റെ പ്രധാന കണ്ണികളാണ് റാഫിയും നൂർജഹാനും. പരിയമ്പലത്തുള്ള വാടക വീട്ടിലാണ് കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് ഇവർ സൂക്ഷിച്ചു വരുന്നത്.

ഇവരിൽ നിന്നും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 25,750 രൂപയും, കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന KL 14 N 2068 നമ്പർ ഓട്ടോറിക്ഷയും എക്സസൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിനീഷ് നേതൃത്വത്തിൽ ഉള്ളപരിശോധന സംഘത്തിൽ മലപ്പുറം റെഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ വീ കുഞ്ഞിമുഹമ്മദ്, ടി വി മായിൻകുട്ടി, മലപ്പുറം ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർമാരായ ടി സന്തോഷ്, ഡി ഫാൻസിസ്, പി രവീന്ദ്രനാഥ്, ടി ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ ഷാസുദ്ദീൻ, എം റാശിദ് , കെ പി സാജിദ് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് സില്ല, വി ജിഷ എന്നിവരാണ് ഉണ്ടായിരുന്നത്

Share this post: