Main News
കൊറോണയെ തുരത്താൻ കുടുംബശ്രീ തയ്യാറാക്കിയ മാസ്കും സാനിറ്റൈസറും തയ്യാർ

മലപ്പുറം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാടൊരുമിക്കുമ്പോൾ, മാസ്കും സാനിറ്റൈസറും ഹാൻഡ് വാഷും തയ്യാക്കി മലപ്പുറത്തെ കുടുംബശ്രീ യൂണിറ്റുകളും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾ നിർമ്മിച്ച മസ്ക്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയവയാണ് വിൽപ്പനക്ക് തയ്യാറായിട്ടുള്ളത്.

പൊതുവിപണിയിലെ ഉൽപ്പന്നങ്ങളോട് ഗുണമേൻമയിലും വിലയിലും മൽസരിക്കാൻ തക്ക വിധത്തിലാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

സിംഗിൾ ലയർ കോട്ടൺ മാസ്ക്കിന് 10/- രൂപയും ഡബ്ൾ ലയർ കോട്ടൺ മാസ്കിന് 15 രൂപയുമാണ് വില. 250 ml സാനിറ്റൈസറിന് 249/ രൂപയും 275 ml ഹാൻഡ് വാഷിന് 50/- രൂപയുമാണ് വില.

ഉൽപ്പന്നങ്ങളുടെ വിതരണോത്ഘാടനം ജില്ലാ കലക്ടർ നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സി.കെ.ഹേമലത, അസി. കോ – ഓർഡിനേറ്റർ കെ.എം.വിനോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി നിരവധി ഓർഡറുകൾ ലഭിച്ചതായും മറ്റു ജില്ലകൾക്കായി 13000 മാസ്ക്കുകൾ ഇതിനോടകം തന്നെ വിതരണം ചെയ്തതായും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സി.കെ.ഹേമലത അറിയിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ – 99950 98986.

Share this post: