Main News
കോട്ടക്കലില്‍ ഭൂമി പിളർന്ന് മാറുന്നു. ജനങ്ങൾ ആശങ്കയില്‍

10/05/2018

മലപ്പുറം:കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്ന പ്രതിഭാസം. പെരുമണ്ണ ക്ലാരി പാഞ്ചായത്തിലെ 13ആം വാര്‍ഡിലാണ് ഭൂമിക്ക് വിള്ളല്‍ വന്നിരിക്കുന്നത്. 70 മീറ്ററോളം ഭൂമി വിണ്ടുമാറിയിട്ടുണ്ട്. വിള്ളലിനെ കുറിച്ച് യാതൊരു പഠനവും ഇതുവരെ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രത്തോളമാണ് ആഴമെന്നറിയില്ല. ഒരു ഭാഗത്ത് ഭൂമി താഴ്ന്ന് പോകുന്നുമുണ്ട്.

വിള്ളലിനെ തുടര്‍ന്ന് ഒരു വീട് ഇവിടെ നേരത്തെ പൊളിച്ച് നീക്കേണ്ടി വന്നിരുന്നു. മറ്റ് വീടുകളേയും വിള്ളല്‍ ബാധിച്ച് കഴിഞ്ഞു. ഇടക്ക് ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും കേള്‍ക്കുന്നുണ്ട് വിള്ളലിന്റെ തോത് ഉയരുന്നത് അടുത്തിടെയാണ്. ഇതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍. നാളിതുവരെയായിട്ടും ഒരു പഠനവും ഈ പ്രതിഭാസത്തെ കുറിച്ച് നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്

Share this post: