Top Stories
കോട്ടക്കുന്നില്‍ ഇനി വസന്തോത്സവം
April 09, 2016

malappuram-flower-show09,April 2016
മലപ്പുറം : മലപ്പുറം കൊട്ടക്കുന്നില്‍ ഫ്ലാവര്‍ഷോ ആരംഭിച്ചു. ഇരിട്ടി വി ഹെല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റും മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും ചേര്‍ന്നാണ് ഫ്ലാവര്‍ഷോ സംഘടിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് ജില്ലാ കളകടര്‍ എസ്. വെങ്കടേശപതി ഫ്ലവര്‍ ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 35,000 ത്തില്‍ അധികം അലങ്കാര സസ്യങ്ങളുടെയും ചെടികളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ്‌ ഇവിടെ നടക്കുന്നത്. കൊട്ടക്കുന്നിലെ ഹെലിപ്പാഡ്നോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഷോ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 3:30 മുതല്‍ രാത്രി 8 മണിവരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.


malappuram-flower-show-inau

malappuram-flower-show-coll

Share this post: