Main News
കോഴിക്കോട് വിമാനതാവളത്തെ ദുര്‍ബലപ്പെടുത്തരുത്-പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം : ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍പ്പെട്ട കോഴിക്കോട് വിമാനതാവളം സ്വകാര്യവല്‍ക്കരിക്കരുതെന്ന പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര, കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനതാവളം വിപുലീകരിച്ചാല്‍ വിനോദ സഞ്ചാരത്തിനും വ്യാപാര മേഖലയിലും വന്‍ കുതിപ്പുണ്ടാവുകയും മലബാറിന്റെ വികസനത്തിന് തന്നെ വഴിയൊരുക്കുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി. മറ്റു വിമാനതാവളങ്ങളുടെ വളര്‍ച്ചക്കു വേണ്ടി കരിപ്പൂര്‍ വിമാന താവളത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. രാജ്യത്തെയാകമാനം സ്വകാര്യവല്‍ക്കരിക്കാനുള്ള ഇത്തരം നീക്കത്തെ കേരളത്തിലെങ്കിലും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. കുഞ്ഞുട്ടി പൊന്നാട്, കുഞ്ഞാവ ഹാജി, മുസ്തഫ മമ്പാട്, കെ കെ അലവി, മൊയ്തീന്‍ ഹാജി, ടി ജെയിംസ്, ഇബാദ് ഹാജി, അഷ്‌റഫ് നാലകത്ത്, യൂസഫ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Share this post: