Top Stories
കോവിഡ്; ഇന്ന് ജില്ലയിൽ 2,776 പേര്‍ക്ക് രോഗബാധ
April 22, 2021

22/04/2021
മലപ്പുറം:ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന ഇന്ന് ജില്ലയിൽ 2,776 പേര്‍ക്കാണ് രോഗബാധയുണ്ടായിക്കുന്നത്.
378 പേര്‍ക്ക് രോഗമുക്തിനേടി.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,675 പേര്‍ക്കും
60 പേര്‍ക്ക് ഉറവിടമറിയാതെയും രോഗം ബാധിച്ചു.
രോഗബാധിതരായി ചികിത്സയില്‍ 15,221 പേരാണ് ഇപ്പോൾ ജില്ലയിലുള്ളത്.

ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. ഇന്ന് മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

അതേസമയം ഇന്ന് രോഗമുക്തരായ 378 പേരുള്‍പ്പടെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,26,195 ആയി. ജില്ലയില്‍ നിലവില്‍ 30,484 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 15,221 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 210 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

Share this post: