Top Stories
കോവിഡ്; രണ്ട് ദിവസം ജില്ലയിൽ പരിശോധിച്ചത് 26,297 പേരെ
April 18, 2021

18/04/2021
മലപ്പുറം:കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവിലൂടെ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പരിശോധിച്ചത് 26,297 പേരെ. 13,297 പേർക്ക് ആന്റിജൻ പരിശോധനയും 12,953 പേർക്ക് ആർടിപിസിആർ പരിശോധനയും 47 പേർക്ക് മറ്റ് മെഡിക്കൽ പരിശോധനകളുമാണ് നടത്തിയത്. ആന്റിജൻ പരിശോധന നടത്തിയതിൽ 1,802 പേർക്ക് കോവിഡ് ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. ക്യാംപെയ്നിന്റെ അവസാനദിനമായ ഇന്നലെ മാത്രം 13,200 പേരാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് എത്തിയത്.

Share this post: