Top Stories
കോവിഡ്; സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്
April 19, 2021

19/04/2021
കൊറോണ വ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്തത്തിൽ ഇന്ന് വൈകിട്ട് യോഗ ചേരും.

കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ കർശന നടപടി വേണമെന്ന് പോലീസ്. ഇതിനുള്ള നടപടികൾ ഉൾപ്പടെയുള്ള നിർദേശങ്ങൾ പോലീസ് ചീഫ് സെക്രട്ടറിക്ക് മുൻപാകെ വെച്ചു. ഇന്ന് ചേരുന്ന ഉന്നത തല യോഗം ഇത് ചർച്ചചെയ്യും.

കൊറോണ വ്യാപനം കുറക്കാൻ രാത്രി കർഫ്യൂ ഏർപെടുത്തണമെന്നതാണ് നിർദേശം. സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം ആക്കാനും നിർദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെയും ഇതിനായി പ്രോത്സാഹിപ്പിക്കണം

Share this post: