Main News
കോൺഗ്രസിനും ബിജെപിക്കും കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാനില്ലെന്ന് എ.വിജയരാഘവൻ

11/03/2019

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോൺഗ്രസിനും ബിജെപിക്കും കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാനില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. മുൻതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ തിരക്കായിരുന്നു കോൺഗ്രസിൽ, എന്നാൽ ഇന്ന് ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും അടക്കമുള്ളവർ മത്സരിക്കാതെ പിൻവാങ്ങുകയാണ്. ജനങ്ങൾ കോൺഗ്രസിന്റെ കൂടെ ഇല്ല എന്ന തിരിച്ചറിവുള്ളത് കൊണ്ടാണ് ഇവർ മത്സരിക്കാൻ തയ്യാറാവാത്തതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് ആരെയൊക്കെ മത്സരിപ്പിക്കണമെന്ന് ഇപ്പോഴും തീരുമാനിക്കാനായിട്ടില്ല. ബിജെപി ഇന തീരഞ്ഞെടുപ്പോടെ കൂടുതൽ ദുർബലപ്പെടുമെന്നും മലപ്പുറത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെ എ വിജയരാഘവൻ അപിപ്രായപെട്ടു.

Share this post: