Main News
കർശന നടപടികൾക്കൊരുങ്ങി പോലീസ്: ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയവർ കുടുങ്ങും

16/04/2018

മലപ്പുറം:സോഷ്യൽ മീഡിയ പ്രചരണങ്ങളെ തുടർന്ന് ജില്ലയിൽ ഹർത്താലിന്റെ മറപറ്റി ഉണ്ടായ അക്രമസംഭവങ്ങളിൽ കർശന നടപടിക്കൊരുങ്ങി പോലീസ്. നിരവധി പേരെയാണ് ഹർത്താലിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

മലപ്പുറം ജില്ലയിൽ പലയിടങ്ങളിലും ആൾകൂട്ടം സംഘടിച്ച് വന്ന് കടകളടപ്പിക്കുകയും വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തിരുന്നു. മരത്തടികളും ടയറുകളുമിട്ട് റോഡ് തടസ്സപെടുത്തി. സ്വകാര്യ ബസ്സുകളും കെ.എസ്.ആർ.ടി.സി ബസ്സുകളും അക്രമിക്കപ്പെടുകയുണ്ടായി. ഒരു സഘടനയുടേയും നേതൃത്വത്തിലല്ല പ്രതിഷേധം എന്നുള്ളതിനാൽ ആൾകൂട്ട അഴിഞ്ഞാട്ടമാണ് പലയിടത്തും നടന്നത്.

നവമാധ്യമങ്ങളിൽ ഹർത്താൽ പ്രചരണം നടത്തിയവർക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്. 150 പേരുടെ മൊബൈൽ വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

മുസ്ലിം ലീഗും എൽ.ഡി.എഫും ഹർത്താലിനെ തള്ളിപറഞ്ഞിട്ടുണ്ട്.

Share this post: