Main News
ഗുജറാത്തില്‍ ഫലം വരുമ്പോള്‍ ബി ജെ പി നിലംതൊടില്ലെന്ന് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ ഫലങ്ങളേക്കാള്‍ മികച്ച വിജയം നേടുമെന്ന് ബി ജെ പി

Related image

15/12/201
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വരുമ്പോള്‍ ബി ജെ പി അമ്പരക്കുമെന്ന് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്നും ബീഹാറിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നിട്ടും തോല്‍വി സംഭവിച്ചില്ലേയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. അതേ സമയം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേക്കാള്‍ മികച്ച വിജയം നേടുമെന്ന് ബി ജെ പിയും വ്യക്തമാക്കി. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ ഇന്ന് വിശ്രമദിനം ആണെങ്കിലും കൂട്ടിയും കിഴിച്ചും ജനവിധിക്കായി കാത്തിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.
ഗുജറാത്തില്‍ മഹാപരിവര്‍ത്തന്‍ വരാന്‍പോവുകയാണെന്ന് സംവരണ സമരനായകന്‍ ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. ആഴ്ചകള്‍ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ നേതാക്കള്‍ക്ക് ഇന്ന് വിശ്രമ ദിവസമാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിലെ പല പ്രമുഖരും ഇത്തവണ ശക്തമായ മത്സരം നേരിട്ടിരുന്നു. രാജ്‌കോട്ടില്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഇന്ത്രാനില്‍ രാജ്യഗുരുവിനോടും മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ ജീവാഭായ് പട്ടേലിനോടും വിയര്‍ത്തുപോരാടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ശക്തിസിംഗ് ഗോഹില്‍, അര്‍ജുന്‍ മോഡ്വാഡിയ, ദളിത് നായകന്‍ ജിഗ്‌നേഷ് മേവാനി ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഇവരെല്ലാം എതിരാളികളില്‍നിന്നും വെല്ലുവിളി നേരിട്ടു. കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.

Share this post: